കൊള്ളക്കാരും കൊലപാതകികളും കേരളം ഭരിക്കുന്നു...മലയാളി വാര്‍ത്തയോട് കെ സുരേന്ദ്രന്‍

ടിപി വധക്കേസിലെ പ്രതി അനൂപ് ജയിലില്‍ കഞ്ചാവു വില്‍ക്കുന്നു എന്നു മലയാളി വാര്‍ത്ത പുറത്തു വിട്ട വാര്‍ത്ത ഞെട്ടിക്കുന്നതെന്ന് കെ. സുരേന്ദ്രന്‍. കേരളം ഭരിക്കുന്നത് കൊലപാതകികളും കൊള്ളക്കാരുമാണ്. ജയിലില്‍ എല്ലാവിധ സുഖസൗകര്യങ്ങളുമൊരുക്കി ആളെക്കൊല്ലിക്കാനുള്ള ക്വട്ടേഷന്‍ സംഘങ്ങളെ പോറ്റി വളര്‍ത്തുകയാണ് സര്‍ക്കാര്‍.
ജയിലില്‍ തടവുപുള്ളി കഞ്ചാവു വില്‍ക്കുന്നു എന്നു പറഞ്ഞാല്‍ സര്‍ക്കാര്‍ പിന്തുണയോടെ എന്ത് തോന്ന്യാസവും ഇവിടെ നടത്താം എന്ന സ്ഥിതി വന്നിരിക്കുന്നു. ബിജെപി ഈ വിഷയം അതീവ ഗൗരവത്തോടു കൂടി കാണുന്നു. ഇക്കാര്യത്തില്‍ ബിജെപി നേതാക്കളുമായി നാളെ ചര്‍ച്ച ചെയ്ത് വേണ്ടതു ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ടി.പി.ചന്ദ്രശേഖരന്‍ വധക്കേസ് പ്രതിയും പ്രമുഖ സി പി എം പ്രവര്‍ത്തകനുമായ എം.സി.അനൂപിന്റെ ജയിലിനുള്ളിലെ ക്രൂരതകള്‍ ആദ്യമായി പുറം ലോകത്തേക്ക് മലയാളി വാര്‍ത്ത പുറത്തു വിടുന്നു...see more@ http://www.malayalivartha.com/news/kerala/83608
https://www.facebook.com/Malayalivartha