അടുത്ത 3 മണിക്കൂറിൽ ഈ ജില്ലകളിൽ മഴയ്ക്ക് സാധ്യത: വരും ദിവസങ്ങളിൽ മഴ കനക്കാൻ സാധ്യത...
കേരളത്തിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്നുവരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത നിലവിലുള്ളത്. സംസ്ഥാനത്ത് മഴ സാധ്യതകൾ ശക്തമാണെങ്കിലും ഒരു ജില്ലകളിലും ഇന്ന് അലേർട്ടുകൾ പ്രഖ്യാപിച്ചിട്ടില്ല. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ടുകൾ പ്രഖ്യാപിച്ചിരുന്നുവെങ്കിലും മഴ കുറഞ്ഞതോടെ അലേർട്ട് പിൻവലിച്ചു.
കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പിൽ മാറ്റങ്ങൾ വരുത്തുന്നതനുസരിച്ച് മഴ അലേർട്ടുകളിൽ മാറ്റം വരാവുന്നതാണ്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ കഴിഞ്ഞ ദിവസങ്ങളിൽ ഇടവിട്ട തോതിൽ ശക്തമായ മഴയാണ് ലഭിച്ചത്. എന്നാൽ ശനിയാഴ്ചയോടെ കഴിഞ്ഞ ദിവസങ്ങളിൽ മഴ ശക്തമായിരുന്ന ജില്ലകളിൽ മഴയുടെ തോത് കുറഞ്ഞു. മലയോര പ്രദേശങ്ങളിൽ ഇടവിട്ട തോതിൽ നേരിയ മഴ മാത്രമാണ് ലഭിക്കുന്നത്. വരും ദിവസങ്ങളിൽ മഴ കനക്കാനുള്ള സാധ്യതകൾ നിലവിലുണ്ട്.
ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത നിലവിലുള്ളത്. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നൽ അപകടകാരികളായതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണം. മഴ ശക്തിപ്പെടുന്ന സമയത്ത് അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കുക. വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ, മലയോര മേഖലകൾ എന്നിവിടങ്ങളിലേക്ക് വിനോദ യാത്രകൾ മഴ മുന്നറിയിപ്പ് മാറുന്നത് വരെ ഒഴിവാക്കണം. ജലാശയങ്ങളോട് ചേർന്ന റോഡുകളിലൂടെ യാത്ര ചെയ്യുന്നുണ്ടെങ്കിൽ പ്രത്യേക ജാഗ്രത പാലിക്കണം.
അറ്റകുറ്റപ്പണികൾ നടക്കുന്ന റോഡുകളിലും ജാഗ്രത വേണം. ജലാശയങ്ങൾ കരകവിഞ്ഞു ഒഴുകുന്നയിടങ്ങളിൽ വാഹനം ഓടിക്കരുത്. യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദിമുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കണം. അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കണം.
ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകൾ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങൾ സുരക്ഷിതരായിരിക്കും. സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നൽ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നൽ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തിൽ അഭയം തേടുകയും വേണം.
മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്. കാറ്റിൽ മറിഞ്ഞു വീഴാൻ സാധ്യതയുള്ള വസ്തുക്കൾ കെട്ടി വെക്കുക. ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക. ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പിലൂടെ മിന്നൽ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം.
ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക. ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.
അതിനിടെ കേരളം - ബംഗാള്‍ രഞ്ജി ട്രോഫി മത്സരത്തില്‍ വില്ലനായി മഴ. രണ്ടാം ദിവസമായ ഇന്നും മത്സരം നടക്കാനിടയില്ല. ഇന്ന് വീണ്ടും മഴയെത്തുമെന്നാണ് കാലാവാസ്ഥ പ്രവചനം. ഒന്നാം ദിനമായ ഇന്നലെ മഴയേയും നനഞ്ഞ ഔട്ട് ഫീല്‍ഡിനേയും തുടര്‍ന്ന് ടോസിടാന്‍ പോലും സാധിച്ചിരുന്നില്ല. ദാന ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ ബംഗാളിലും ഒഡീഷയിലും കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മത്സരം മാറ്റിവെച്ചേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ബംഗാളിന്റെ അവസാന മത്സരങ്ങളെ കാലാവസ്ഥ ഏറെ ബാധിച്ചിരുന്നു.
https://www.facebook.com/Malayalivartha