ഇൗ സമ്മാനം വിലപ്പെട്ടത്...മോദിയ്ക്ക് സമ്മാനമായി കാഞ്ചിപുരം സാരിയില്‍ തുന്നിയ ചിത്രം

കാഞ്ചിപുരം സാരിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം തുന്നി ശീമാട്ടിയുടെ ഉടമയും ഫാഷന്‍ ഡിസൈനറുമായ ബീനാ കണ്ണന്‍ അദ്ദേഹത്തിന് സമ്മാനം നല്‍കി.
അഞ്ച് അടിയോളം വലുപ്പമുള്ള ചിത്രമാണ് സമ്മാനമായി നല്‍കിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ഡല്‍ഹിയിലെ ഓഫീസ് സന്ദര്‍ശിച്ചപ്പോഴാണ് കാഞ്ചിപുരം സാരിയില്‍ തുന്നിയ ചിത്രം തടികൊണ്ടുള്ള ഫ്രെയിമിനകത്ത് ആക്കി ബീനാ കണ്ണന്‍ നല്‍കിയത്.
മോദിയെ സന്ദര്‍ശിച്ചതിന്റെയും ചിത്രം സമ്മാനമായി നല്‍കിയതിന്റെയും ചിത്രങ്ങള്‍ ബീനാ കണ്ണന്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. നരേന്ദ്ര മോദിക്കുള്ള തന്റെ ആദരമാണിതെന്നും ബിനാ കണ്ണന്‍ വ്യക്തമാക്കുകയുണ്ടായി.
https://www.facebook.com/Malayalivartha


























