ഛത്തിസ്ഗഢില്‍ സഹപ്രവര്‍ത്തകന്റെ വെടിയേറ്റ് നാല് സി.ആര്‍.പി.എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു

ഛത്തിസ്ഗഢില്‍ സഹപ്രവര്‍ത്തകന്റെ വെടിയേറ്റ് നാല് സി.ആര്‍.പി.എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു. ഗുരുതര പരിക്കേറ്റ ജവാനെ ബിജാപുരില്‍ ആശുപത്രിയിലേക്ക് മാറ്റി. മാവോവാദികള്‍ക്ക് ഏറെ സ്വാധീനമുള്ള ബിജാപുര്‍ ജില്ലയിലെ ബസഗുഡ സി.ആര്‍.പി.എഫ് 168 ബറ്റാലിയന്‍ ക്യാമ്പിലാണ് വെടിവെപ്പുണ്ടായത്.
സംഭവത്തില്‍ സനത്കുമാര്‍ എന്ന ജവാനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സബ് ഇന്‍സ്‌പെക്ടര്‍മാരായ വി.കെ. ശര്‍മ, മേഘ് സിങ്, അസിസ്റ്റന്റ് എസ്.ഐ രജ്‌വീര്‍ സിങ്, കോണ്‍സ്റ്റബിള്‍ ശങ്കര റാവു എന്നിവരാണ് മരിച്ചത്. പരിക്കേറ്റ എ.എസ്.ഐ ഗുജാനന്ദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാമ്പിലെ തര്‍ക്കമാണ് വെടിവെപ്പില്‍ കലാശിച്ചതെന്നാണ് സൂചന.
https://www.facebook.com/Malayalivartha


























