അമ്മായിയമ്മയെ അവഗണിച്ചു... ഭാര്യമാര്‍ക്ക് ഭര്‍ത്താവ് നല്‍കിയ ശിക്ഷ

അമ്മായിയമ്മയെ അവഗണിച്ചതിനെ തുടര്‍ന്ന് ഭര്‍ത്താവ് തന്റെ രണ്ട് ഭാര്യമാരെ കാറിനകത്തു വച്ച് തീ കൊളുത്തി. രാജസ്ഥാന്‍ സ്വദേശിയായ ദീപാറാമാണ് തന്റെ ഭാര്യമാരായ ദാരിയ ദേവി, മാലി ദേവി എന്നിവരെ തീകൊളുത്തിയത്. ഭാര്യമാര്‍ രണ്ടുപേരും തന്റെ അമ്മയെ പരിഗണിക്കുന്നില്ലെന്ന പരാതി ദീപാറാമിനുണ്ടായിരുന്നു.
തുടര്‍ന്ന് ആഭരണങ്ങള്‍ വാങ്ങാനെന്ന വ്യാജേന യുവതികളുമായി ദീപാറാം കാറില്‍ യാത്ര തിരിച്ചു. വഴി മദ്ധ്യേ മൂവരും വീട്ടുകാര്യങ്ങളെ കുറിച്ച് വഴക്കിട്ടു. തുടര്‍ന്ന് ഭാര്യമാരില്‍ ഒരാള്‍ കാറില്‍ നിന്ന് ഇറങ്ങിയോടാന്‍ ശ്രമിച്ചെങ്കിലും ദീപാറാം സമ്മതിച്ചില്ല. കാര്‍ മുന്നോട്ട് ഓടിച്ച ഇയാള്‍ പെട്ടെന്ന് പുറത്തേക്കിറങ്ങി കാറിന് തീ വയ്ക്കുകയായിരുന്നു. യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു. ഗുജറാത്തില്‍ ജോലി നോക്കുന്ന ദീപാറാം മൂന്ന് മക്കളുടെ പിതാവാണ്.
https://www.facebook.com/Malayalivartha
























