അമ്മയെ സംരക്ഷിക്കാത്തതിന് ഭർത്താവ് ഭാര്യമാർക്ക് നൽകിയ ശിക്ഷ ഇങ്ങനെ..

അമ്മയെ സംരക്ഷിക്കാത്തതിന് ഭർത്താവ് ഭാര്യമാരെ കാറിൽ പൂട്ടിയിട്ട് തീകൊളുത്തി കൊന്നു. ഇന്നലെ രാജസ്ഥാനിലെ ജലോർ ജില്ലയിലായിരുന്നു സംഭവം. സംഭവത്തിൽ ദീപാ റാമിനെ പോലീസ് അറസ്റ്റ് ചെയ്തു.
ദീപാ റാം എന്നയാൾ തന്റെ ഭാര്യമാരായ ദാരിയ ദേവി (25), മാലി ദേവി (27) എന്നിവരെ ആഭരണം വാങ്ങാനെന്ന വ്യാജേനെ കാറിൽ കൊണ്ടുപ്പോവുകയായിരുന്നു. കാറിൽവരുന്ന വഴിയിൽ ദീപാ റാമും ഭാര്യമാരും തമ്മിൽ അമ്മയെ നോക്കാത്തതിൻറെപ്പേരിൽ വഴക്കുണ്ടായി.
ഇതേതുടര്‍ന്ന് ഇയാൾ കാർ നിര്‍ത്തുകയും ഭാര്യമാരെ കാറില്‍ പൂട്ടിയിട്ട് തീവയ്ക്കുകയുമായിരുന്നു. സ്ഥലത്ത് ആളുകള്‍ എത്തുമ്പോഴേക്കും യുവതികൾ രണ്ടുപേരും കത്തി ചാമ്പലായിരുന്നു. പോലീസിന്റെ ചോദ്യം ചെയ്യലില്‍ ദീപറാം കുറ്റം സമ്മതിച്ചു. ഭാര്യമാരോടൊത്തുള്ള ജീവിതം സന്തോഷകരമായിരുന്നില്ലെന്നും അവര്‍ തന്റെ അമ്മയെ നന്നായി പരിപാലിക്കുന്നില്ലെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു.
https://www.facebook.com/Malayalivartha
























