വനിതാ ഉദ്യോഗാർഥികളുടെ നെഞ്ചളവ് ചോദിച്ചു; ഇത് വനിതകളോടുള്ള അവഹേളനമെന്ന് കോൺഗ്രസ്

മധ്യപ്രദേശ് പബ്ലിക് സർവീസ് കമ്മീഷൻ റേഞ്ചർ തസ്തികയിലേക്ക് രണ്ടുദിവസം മുൻപാണ് അപേക്ഷ ക്ഷണിക്കുന്നത്. ഈ അപേക്ഷാ ഫോറത്തിൽ പുരുഷൻമാരുടെ നെഞ്ചളവ് കുറഞ്ഞത് 79 സെന്റീമീറ്ററും വനിതകളുടേത് 74 സെന്റീമീറ്ററും ആയിരിക്കണമെന്നുണ്ട്.
അപേക്ഷ ഫോറത്തിൽ വനിതകളുടെ നെഞ്ചളവും വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടത് വിവാദത്തിലായിരിക്കുകയാണ്. സംഭവം വനിതകളോടുള്ള അവഹേളനമാണെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്.
മധ്യപ്രദേശ് മുഖ്യമന്ത്രി അവകാശപ്പെടുന്നത് താൻ വനിതകളുടെ സംരക്ഷകനാണെന്നാണ്. എന്നാൽ സംഭവിക്കുന്നത് ഇത്തരത്തിലുള്ളതാണെന്ന് കോൺഗ്രസ് നേതാവ് വിഭാ പട്ടേൽ പറഞ്ഞു.
https://www.facebook.com/Malayalivartha
























