വിഐപി ലോഞ്ചാണെങ്കിൽ എന്താ പാറ്റയ്ക്ക് ഒരു കുറവുമില്ല; എയർ ഇന്ത്യയിൽ ആഹാരം വിളമ്പിയ പാത്രത്തിൽ പാറ്റ; അധികൃതർ ക്ഷമ ചോദിച്ചു

എയർ ഇന്ത്യയിൽ ഭക്ഷണം വിളമ്പിയപ്പോൾ പാത്രത്തിൽ പാറ്റ. എയർ ഇന്ത്യയുടെ വിഐപി ലോഞ്ചിൽ വിളമ്പിയ ആഹാരത്തിലാണ് പാറ്റയുമുണ്ടായിരുന്നത്. മാധ്യമപ്രവർത്തകനായ ഹരിന്ദർ ബവേജ ഈ ചിത്രം ട്വിറ്ററിൽ പങ്കുവയ്ക്കുകയും ചെയ്തു.
ഇതേതുടർന്ന് കൂടുതൽ യാത്രക്കാർ എയർ ഇന്ത്യയ്ക്കെതിരെ പരാതിയുമായെത്തി. സംഭവത്തിൽ വിശദീകരണവുമായി രംഗത്തെത്തിയ എയർ ഇന്ത്യ യാത്രക്കാരനോട് ക്ഷമ ചോദിച്ചു. ഇങ്ങനെയൊരു സംഭവം ഉണ്ടായതിൽ എയർ ഇന്ത്യ ഖേദം പ്രകടിപ്പിച്ചു.
എയർ ഇന്ത്യ അധികൃതർ ഭക്ഷണം വിളമ്പാൻ ഏർപ്പാടാക്കിയ കാറ്ററിംഗ് കമ്പനിയോട് വിശദീകരണം തേടുമെന്നും അറിയിച്ചു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കാമെന്നും അവർ ഉറപ്പ് നൽകി.
https://www.facebook.com/Malayalivartha
























