ആര്‍ കെ നഗര്‍ മണ്ഡലത്തില്‍ വോട്ടെടുപ്പ് തുടങ്ങി, 256 ബൂത്തുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്

ജയലളിതയുടെ മരണത്തെ തുടര്‍ന്ന് ഒഴിവു വന്ന തമിഴ്‌നാട്ടിലെ ആര്‍ കെ നഗര്‍ മണ്ഡലത്തില്‍ വോട്ടെടുപ്പ് തുടങ്ങി. രാവിലെതന്നെ നീണ്ട നിരയാണ് ബൂത്തുകള്‍ക്ക് മുന്നില്‍ . 256 ബൂത്തുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.
അണ്ണാ ഡിഎംകെക്കായി ഇ. മധുസൂദനനും ഡിഎംകെക്കായി മരുതു ഗണേഷും ശശികലയുടെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി ടിടിവി ദിനകരനും മത്സര രംഗത്തുണ്ട്. 59 സ്ഥാനാര്‍ഥികളാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. രണ്ട് ലക്ഷത്തി ഇരുപത്തി ആറായിരം വോട്ടര്‍മാരാണ് ഇന്ന് പോളിങ് ബൂത്തിലെത്തുക.
ഇന്നലെ ജയലളിതയുടെ ആശുപത്രി ദൃശ്യങ്ങള്‍ പുറത്തുവിട്ടും പണം വിതരണം ചെയ്തും തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ നടത്തിയ സംഭവത്തില്‍ കേസ് എടുത്തിട്ടുണ്ട്. കൂടാതെ ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് മണ്ഡലത്തില്‍ കര്‍ശന സുരക്ഷയും ഏര്‍പ്പെടുത്തി. വിവിധ ഭാഗങ്ങളിലായി 960 സിസിടിവി കാമറകളും സ്ഥാപിച്ചിട്ടുണ്ട്. വോട്ടെണ്ണുന്ന ഡിസംബര്‍ 24 വരെ സുരക്ഷ തുടരണമെന്നും നിര്‍ദ്ദേശമുണ്ട്.
https://www.facebook.com/Malayalivartha
























