ടൂ ജി സ്‌പെക്ട്രം കേസില്‍ കുറ്റവിമുക്തരാക്കിയ വിധി വന്നയുടന്‍ പൊട്ടിക്കരഞ്ഞ് കനിമൊഴി

ടൂ ജി സ്‌പെക്ട്രം കേസില്‍ കുറ്റവിമുക്തരാക്കിയ വിധി വന്നയുടന്‍ കോടതിയിലുണ്ടായിരുന്ന, ഡി,എം.കെ അദ്ധ്യക്ഷന്‍ എം.കരുണാനിധിയുടെ മകള്‍ കനിമൊഴി പൊട്ടിക്കരഞ്ഞു. എന്നാല്‍, തികഞ്ഞ പരിശീലനം ലഭിച്ച അഭിഭാഷകന്‍ കൂടിയായ മുന്‍ കേന്ദ്രമന്ത്രി എ.രാജ ചിരിയോടെയാണ് നിന്നത്.
അതേസമയം, രാജയുടെ ഭാര്യയും മകളും പൊട്ടിക്കരയുകയും ചെയ്തു. വിജയം ഇവിടെ തുടങ്ങുന്നു എന്നായിരുന്നു ഇരുവരുടേയും പ്രതികരണം. തങ്ങള്‍ക്കെതിരെ രാഷ്ട്രീയ ലക്ഷ്യത്തോടെ ഗൂഢാലോചനകള്‍ നടന്നെന്നും രാജ പറഞ്ഞു.
കോടതി വിധി എല്ലാവര്‍ക്കും സന്തോഷം പകരുന്നതാണ്. വിധി വായിച്ച ശേഷം കൂടുതല്‍ കാര്യങ്ങള്‍ പറയാം രാജ പ്രതികരിച്ചു. കോടതിക്ക് പുറത്തിറങ്ങിയ കനിമൊഴി തനിക്കൊപ്പം നിന്ന എല്ലാവര്‍ക്കും നന്ദി പറഞ്ഞു.
https://www.facebook.com/Malayalivartha
























