ഇന്ത്യയുമായി മികച്ച ബന്ധം പുലര്‍ത്താന്‍ ആഗ്രഹിക്കുന്നെന്ന് പാക്ക് സൈനിക തലവന്‍

ഇന്ത്യയുമായി മികച്ച ബന്ധം പുലര്‍ത്താനാണ് പാക്കിസ്ഥാന്‍ ആഗ്രഹിക്കുന്നതെന്ന് പാക്ക് സൈനിക തലവന്‍ ജനറല്‍ ബജ്‌വ. പാക്കിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന എല്ലാ രാജ്യങ്ങളുമായും സൗഹൃദപരമായി പോകനാണ് രാജ്യം ആഗ്രഹിക്കുന്നത്. സെനറ്റ് കമ്മിറ്റിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാക്കിസ്ഥാനിലെ രാഷ്ട്രീയ നേതാക്കള്‍ ഇന്ത്യയുമായി മികച്ച നയതന്ത്ര ബന്ധം പുലര്‍ത്താന്‍ ശ്രമിക്കണം. അതിന് പാക്ക് സൈന്യം പരിപൂര്‍ണ്ണ പിന്തുണ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. പാക്കിസ്ഥാന്‍ ഭാരതത്തില്‍ ഭീകരവാദം വളര്‍ത്തുന്നുവെന്ന് ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് ജനറലിന്റെ പ്രസ്താവന.
https://www.facebook.com/Malayalivartha
























