മെമു ട്രെയിനുകള്‍ നിര്‍ത്തലാക്കിയ റെയില്‍വേയുടെ തീരുമാനം റദ്ദാക്കി,നിര്‍ത്തിവെച്ച സര്‍വീസ് പുനരാരംഭിക്കും
തിരുവനന്തപുരം എറണാകുളം സെക്ടറില്‍ എട്ട് പാസഞ്ചര്‍ മെമു ട്രെയിനുകള്‍ നിര്‍ത്തലാക്കിയ ദക്ഷിണ റെയില്‍വേയുടെ തീരുമാനം റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ റദാക്കി. നിര്‍ത്തിവെച്ച സര്‍വീസ് നാളെ മുതല്‍ പുനരാരംഭിക്കും. ട്രെയിനുകള്‍ നിര്‍ത്തിയ തീരുമാനത്തിനെതിരെ കൊടിക്കുന്നില്‍ സുരേഷ് എം.പി ലോക്സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. റെയില്‍വേ മന്ത്രി പിയൂഷ് ഗോയലിനെ കണ്ട് ചര്‍ച്ച നടത്തിയതിനെത്തുടര്‍ന്നാണ് നടപടി.
യാത്രക്കാര്‍ക്കുവേണ്ടി നിരവധി പദ്ധതികള്‍ ആവിഷ്കരിക്കുന്ന മന്ത്രിയുടെ പ്രതിച്ഛായ തകര്‍ക്കുന്ന നടപടിയാണ് ദക്ഷിണ റെയില്‍വേ തിരുവനന്തപുരം ഡിവിഷനിലെ ചില ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായതെന്നു പിയൂഷ് ഗോയലിനെ അറിയിച്ചതായി എം.പി പറഞ്ഞു. ട്രാക്കുകളുടെ അറ്റകുറ്റപ്പണിയും മറ്റും പറഞ്ഞ് രണ്ടുമാസത്തേക്കായിരുന്നു സര്‍വിസുകള്‍ റദ്ദാക്കിയത്.
https://www.facebook.com/Malayalivartha