അഞ്ചാംദിവസവും ബഹളം രാജ്യസഭ ഇന്നത്തേക്ക് പിരിഞ്ഞു

ശീതകാല സമ്മേളനത്തിന്റെ അഞ്ചാമത്തെ ദിവസവും ബഹളം മൂലം സഭാനടപടികള്‍ തുടരാന്‍ കഴിയാഞ്ഞില്ല. അതുകാരണം രാജ്യസഭ ഇന്നത്തേക്ക് പിരിഞ്ഞു. ഒന്‍പതരയോടെ സമ്മേളിച്ച സഭ 11.30യോടെയാണ് പിരിഞ്ഞത്. രാവിലെ തന്നെ അടിയന്തിര പ്രമേയത്തിന് കോണ്‍ഗ്രസ് നോട്ടീസ് നല്‍കിയിരുന്നു. മോദിക്കെതിരായ കോണ്‍ഗ്രസ് നേതാക്കളുടെ പ്രസ്താവന ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ബി.ജെ.പിയും അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കി.
മന്‍മോഹനെതിരായ പരാമര്‍ശത്തില്‍ മോദി മാപ്പ് പറയണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യമാണ് ദിവസങ്ങളായി സഭാനടപടികള്‍ അലങ്കോലപ്പെടുത്തുന്നത്. ഇതിനെ പ്രതിരോധിക്കാനായി 1884ലെ കലാപം ഉയര്‍ത്തിക്കൊണ്ടുവരാനായിരുന്നു ബി.ജെ.പിയുടെ ശ്രമം.
വാരാന്ത്യ അവധിക്കും ക്രിസ്തുമസ് അവധിക്കും ശേഷം ഇനി ബുധനാഴ്ചയാണ് സഭ സമ്മേളിക്കുക.
https://www.facebook.com/Malayalivartha























