സ്ത്രീധനം നല്‍കാത്തതിന്റെ പേരില്‍ നവവധുവിനോട് കാട്ടിയ ക്രൂരത?
സ്ത്രീധനം നല്‍കാത്തതിന്റെ പേരില്‍ നവവധുവിനെ തീവച്ചുകൊന്നു. ജൂലഹപൂര് ഗ്രാമത്തിലാണ് സംഭവം. സ്ത്രീധന പീഡനത്തെ തുടര്‍ന്നാണ് ഭര്‍ത്താവിന്റെ വീട്ടുകാര്‍ നവവധുവിനെ തീവച്ചു കൊലപ്പെടുത്തിയത്. യുവതിയുടെ മരണത്തില്‍ ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. ശ്വേത എന്ന യുവതിയാണ് മരിച്ചത്. വിവാഹം കഴിഞ്ഞ ഉടന്‍ തന്നെ ഭര്‍ത്താവായ വികാസ് രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നതായും ശ്വേതയുടെ അച്ഛന് വ്യക്തമാക്കുന്നു.
വ്യഴാഴ്ച രാത്രിയാണ് യുവതിയെ പൊള്ളലുകളോടെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തത്. തുടര്‍ന്ന് ഭര്‍ത്താവിന്റെ വീട്ടുകാര്‍ സ്ത്രീധനം ആവശ്യപ്പെട്ട് തന്നെ പീഡിപ്പിച്ചിരുന്നതായി യുവതി മൊഴി നല്കി. തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു. യുവതിയുടെ ഭര്‍ത്താവിനെയും ബന്ധുക്കളെയും ഉടന്‍ പിടികൂടുമെന്ന് പോലീസ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha