ആദ്യം കണ്ണുകളില്‍ ചൊറിച്ചില്‍ അനുഭവപ്പെട്ടു, പിന്നീട് രക്തം വന്ന് തുടങ്ങി, 10 ശതമാനം മാത്രമേ രക്ഷപ്പെടാന്‍ സാധ്യതയുള്ളൂവെന്ന് ഡോക്ടമാര്‍

ഈ ആറു വയസുകാരിയുടെ കണ്ണുകള്‍ക്ക് എന്ത് സംഭവിച്ചു.എന്താണ് ഈ മിടുക്കിയ്ക്ക് സംഭവിച്ചത്. സോഷ്യല്‍ മീഡിയയില്‍ ഈ മിടുക്കിയുടെ ഫോട്ടോ വൈറലായി കൊണ്ടിരിക്കുന്നു.
ധനിക ത്രിപുര എന്ന ഈ പെണ്‍കുട്ടിയ്ക്ക് ഈ ചെറുപ്രായത്തില്‍ രക്താര്‍ബുദം ബാധിച്ചത് ഏറെ ഞെട്ടലോടെയാണ് രക്ഷിതാക്കള്‍ കേള്‍ക്കാനിടയായത്. ടുത്ത രക്താര്‍ബുദം ബാധിച്ച് ഇടത് കണ്ണിന് തീര്‍ത്തും അന്ധതബാധിച്ചും മറ്റ് പലവിധ നരകയാതനകളും ബാധിച്ച ധനിക മരണത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നത്. ആറാഴ്ച മുമ്പ് മാത്രമാണ് കുട്ടിക്ക് ഗുരുതരമായ കാന്‍സറാണെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്.
കണ്ണുകളില്‍ നിന്നും ചോരയൊഴുകുന്ന അവസ്ഥയിലെത്തിയിരിക്കുകയാണ് പെണ്‍കുട്ടി.തങ്ങളുടെ മകളെ എങ്ങനെയങ്കിലും ജീവിതത്തിലേക്ക് തിരിച്ച് കൊണ്ട് വരാന്‍ സഹായിക്കണമെന്ന് മാതാപിതാക്കള്‍ ഏവരോടും യാചിക്കുന്നു. നവംബറില്‍ കുട്ടിയുടെ കണ്ണുകളില്‍ ചൊറിച്ചില്‍ അനുഭവപ്പെട്ടായിരുന്നു രോഗത്തിന്റെ തുടക്കം.
തുടര്‍ന്ന് നിരവധി ഡോക്ടര്‍മാരെ മാറി മാറി കാണിച്ചെങ്കിലും ശമനമുണ്ടായില്ലെന്ന് മാത്രമല്ല നില വഷളായി വരുകയുമായിരുന്നു. കണ്ട ഡോക്ടര്‍മാരെല്ലാം വേദനാ സംഹാരികളും പാരസെറ്റമോളും ആന്റിഅലര്‍ജി ടാബ്ലറ്റുകളും നല്‍കി കുട്ടിയെ വീട്ടിലേക്ക് മടക്കി അയക്കുകയായിരുന്നു.
കുട്ടി രക്ഷപ്പെടാന്‍ വെറും 10 ശതമാനം സാധ്യത മാത്രമേയുള്ളുവെന്നാണ് ഡോക്ടര്‍മാര്‍ വിധിയെഴുതിയിരിക്കുന്നത്. ഇതിന് പുറമെ വിദഗ്ധ ചികിത്സയേകുന്നതിന് മാതാപിതാക്കളുടെ പക്കല്‍ കാശില്ലാത്തതും പ്രശ്‌നമാകുന്നുണ്ട്.
45 കാരനായ ധനികയുടെ അച്ഛന്‍ കൂലിപ്പണിക്കാരനായ ധന്യകുമാര്‍ ത്രിപുരയാണ്. മാസത്തില്‍ വെറും 1000 രൂപ മാത്രമാണ് വരുമാനം. മാതാവ് 40 കാരിയായ ഷാഷി ബാല വീട്ടമ്മയുമാണ്.
https://www.facebook.com/Malayalivartha























