രാജസ്ഥാനില്‍ ബസ് നദിയിലേക്ക് മറിഞ്ഞ് 12 പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്

രാജസ്ഥാനിലെ സവായ് മധേപൂരില്‍ ബസ് നദിയിലേക്ക് മറിഞ്ഞ് 12 പേര്‍ മരിച്ചു. 24 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പാലത്തില്‍ നിന്ന് നിയന്ത്രണം വിട്ട ബസ് നദിയിലേക്ക് മറിയുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് കരുതുന്നു. പൊലീസും അഗ്‌നിശമനസേനയും രക്ഷാപ്രവര്‍ത്തനം നടത്തി വരികയാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

https://www.facebook.com/Malayalivartha























