ആശുപത്രി അധികൃതരുടെ അനാസ്ഥയെ തുടര്‍ന്ന് പ്രസവം നടന്നതിനു പിന്നാലെ കുഞ്ഞുങ്ങള്‍ പരസ്പരം മാറിപ്പോയി; യഥാർത്ഥ കുഞ്ഞുങ്ങളെ തിരിച്ചറിഞ്ഞപ്പോൾ ആശുപത്രിയിൽ കൂട്ടയടി

ആശുപത്രി അധികൃതരുടെ അനാസ്ഥയെ തുടര്‍ന്ന് പ്രസവം നടന്നതിനു പിന്നാലെ കുഞ്ഞുങ്ങള്‍ പരസ്പരം മാറിപ്പോയി. തുടര്‍ന്ന് രക്തപരിശോധനയിലൂടെ കുട്ടികളുടെ രക്ഷിതാക്കളെ തിരിച്ചറിഞ്ഞു.
രണ്ടു കൂട്ടര്‍ക്കും ആണ്‍കുഞ്ഞിനെ മതിയെന്നാതായതോടെയാണ് കഥയാകെ മാറിമറിയുന്നത്. തന്റെ മാറിപ്പോയ കുഞ്ഞ് പെണ്ണാണെന്ന് അറിഞ്ഞതോടെ കുട്ടിയുടെ യഥാര്‍ത്ഥ അമ്മ കുഞ്ഞിനെ കൈയൊഴിയുകയായിരുന്നു.
അതോടെ കുഞ്ഞിനെ പാലൂട്ടാനോ, പരിപാലിക്കാനോ രണ്ടമ്മമാരും തയാറായില്ല. ഇതോടെ ആറു ദിവസം പ്രായമുള്ള പെണ്‍കുഞ്ഞിനെ രക്ഷിതാക്കളുടെ മനസലിയുന്നതും കാത്ത് ആശുപത്രി അധികൃതര്‍ തീവ്രപരിചരണ വിഭാഗത്തിലേയ്ക്ക് മാറ്റുകയായിരുന്നു. കല്‍ബുര്‍ഗി ജില്ലാ ആശുപത്രിയിലാണ് സംഭവം. ഇനിയും വിശദമായ ഡിഎന്‍എ പരിശോധന വേണമൊണ് ഇവരുടെ ആവശ്യം.
https://www.facebook.com/Malayalivartha























