ആര്‍.കെ നഗര്‍ വോട്ടെണ്ണല്‍: സ്വതന്ത്ര സ്ഥാനാര്‍ത്ഥി ദിനകരന്റെ ലീഡ് 10,000ലേക്ക്

അന്തരിച്ച മുഖ്യമന്ത്രി ജയലളിതയുടെ മണ്ഡലമായ ആര്‍.കെ നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗിക്കവെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ടി.ടി.വി.ദിനകരന്റെ ലീഡ് ഉയര്‍ത്തുന്നു. ഇപ്പോള്‍ 8835 വോട്ടിന്റെ ലീഡാണ് ദിനകരനുള്ളത്. 15,868 വോട്ടാണ് ദിനകരന് ആകെയുള്ളത്. എതിര്‍ സ്ഥാനാര്‍ത്ഥി അണ്ണാ ഡി.എം.കെയിലെ ഇ.മധുസൂദനന്‍ 7033 വോട്ടാണുള്ളത്. ഡി.എം.കെയിലെ മരുതു ഗണേഷ് മൂന്നാം സ്ഥാനത്താണ്.
അതേസമയം, അണ്ണാ ഡി.എം.കെ ഏജന്റുമാര്‍ ദിനകരന്റെ ഏജന്റുമാരുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്ന് വോട്ടെണ്ണല്‍ അല്പനേരം നിറുത്തിവച്ചു. പിന്നീട് പൊലീസ് ഇടപെട്ട് ഇരുവിഭാഗത്തേയും അനുനയിപ്പിക്കുകയായിരുന്നു. ഔദ്യോഗിക സ്ഥാനാര്‍ത്ഥികളെ അട്ടിമറിച്ച് വിജയം നേടാമെന്ന പ്രതീക്ഷയിലാണ് ടി.ടി.വി. ദിനകരന്‍. എന്നാല്‍, ഭരണകക്ഷിയായ അണ്ണാ ഡി.എം.കെയിലെ ഒ.പി.എസ് - പളനിസ്വാമി വിഭാഗത്തിന് നിര്‍ണായകമാണ് ഈ തിരഞ്ഞെടുപ്പ്.
https://www.facebook.com/Malayalivartha























