ഇങ്ങനെ കൊള്ളയടിക്കണോ... ഡങ്കിപ്പനി ബാധിച്ച് മരിച്ച എട്ടു വയസുകാരനെ ആശുപത്രിയില്‍ ചികിത്സച്ചതിന്റെ ഫീസ് കേട്ടാല്‍ ഞെട്ടും

ഡങ്കിപ്പനി ബാധിച്ച് മരിച്ച എട്ടു വയസുകാരനെ ആശുപത്രിയില്‍ ചികിത്സച്ചതിന്റെ ഫീസ് 15.88 ലക്ഷം രൂപ.
ആശുപത്രി ഭീമമായ തുക ഫീസ് ഈടാക്കിയതിനെതിരെ കുട്ടിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കി. ഗുഡ്ഗാവിലെ മെദാന്ത ആശുപത്രിയിലാണ് വെറും 21 ദിവസം കുട്ടിയെ ചികിത്സിച്ചതിന് ഇത്രയും തുക ഫീസായി ചുമത്തിയത്. ഭീമമായ തുക ബില്ലായി ലഭിച്ചതിനെ തുടര്‍ന്ന് കുട്ടിയെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
ചികിത്സയുടെ പേരില്‍ ആശുപത്രി അധികൃതര്‍ കൊള്ളയടിക്കുകയാണെന്നും വെറും 21 ദിവസം ആശുപത്രിയില്‍ ചികിത്സിച്ചതിനാണ് ഇത്രയും ഭീമമായ തുക ചുമത്തിയതെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു.
കുട്ടിയുടെ അവസ്ഥ ഗുരുതരമായതിനെ തുടര്‍ന്ന് മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ മെദാന്ത ആശുപത്രി അധികൃതര്‍ നിര്‍ബന്ധിക്കുകയായിരുന്നു. ഇതുകൊണ്ടാണ് കുട്ടിയെ മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha























