ആ ലക്ഷ്യം ഉടന്‍ സഫലമാകും... ആഗോളതലത്തില്‍ ഏറ്റവും വലിയ 20 കമ്പനികളിലൊന്നായി റിലയസ് ഇന്‍ഡസ്ട്രീസിനെ എത്തിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് മുകേഷ് അംബാനി

ആഗോളതലത്തില്‍ ഏറ്റവും വലിയ 20 കമ്പനികളിലൊന്നായി റിലയസ് ഇന്‍ഡസ്ട്രീസിനെ എത്തിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് പ്രമുഖ വ്യവസായി മുകേഷ് അംബാനി. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ നാല്‍പതാം വാര്‍ഷികാഘോഷവേളയിലാണ് മുകേഷ് ഇക്കാര്യം പ്രഖ്യാപിച്ചത്.
ലോകത്തെ ഏറ്റവും വലിയ 20 കമ്ബനികളിലൊന്നായി മാറാന്‍ നമ്മുക്കാവില്ലേ എന്നുചോദിച്ച അംബാനി ആ ലക്ഷ്യത്തിലേക്കെത്താന്‍ നമുക്ക് സാധിക്കും എന്നും ജീവനക്കാരോടായി പറഞ്ഞു. റിലയന്‍സിന്റെ നാല്‍പ്പതാം വാര്‍ഷികവും സ്ഥാപകന്‍ ധീരുഭായ് അംബാനിയുടെ 85ാം ജന്മദിനവും കണക്കിലെടുത്ത് ഒരാഴ്ച നീളുന്ന ആഘോഷപരിപാടികളാണ് നവി മുംബൈയില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ആസ്ഥാനത്ത് നടക്കുന്നത്. ഏതാണ്ട് അന്‍പതിനായിരത്തോളം പേര്‍ ആഘോഷചടങ്ങുകളില്‍ പങ്കെടുക്കാനെത്തിയിരുന്നു.
ചടങ്ങില്‍ വെച്ച് പ്രകൃതിസൗഹൃദ ഇന്ധനങ്ങളിലേക്ക് ലോകം മാറുന്ന സാഹചര്യത്തില്‍ ഈ രംഗത്ത് കൂടുതല്‍ മുന്നേറുവാനും ആഗോളരംഗത്ത് തന്നെ മുന്‍നിരക്കാരായി മാറാനുമാണ് റിലയന്‍സ് ലക്ഷ്യമിടുന്നതെന്നും അംബാനി പറഞ്ഞു.
https://www.facebook.com/Malayalivartha























