ഡല്‍ഹി മെട്രോയുടെ പുതിയ പാത മോദി ഉദ്ഘാടനം ചെയ്തു, ആദ്യയാത്രയില്‍ യോഗി ആദിത്യനാഥും യാത്ര ചെയ്തു, അരവിന്ദ് കെജ്രിവാള്‍ ചടങ്ങില്‍ നിന്നും വിട്ട് നിന്നു

തെക്കന്‍ ഡല്‍ഹിയിലെ കല്‍കാജിയെയും നോയിഡയിലെ ബോട്ടാണിക്കല്‍ ഗാര്‍ഡനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഡല്‍ഹി മെട്രോയുടെ പുതിയ പാത പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിനു സമര്‍പ്പിച്ചു.
നോയിഡയില്‍ നിന്ന് ഓഖ്‌ല പക്ഷി സങ്കേതത്തിലേക്കുളള പുതിയ മെട്രോ ട്രെയിന്‍ ഫ്‌ലാഗ് ഓഫും അദ്ദേഹം നിര്‍വ്വഹിച്ചു.
മജന്തലൈന്‍ എന്ന് പേരിട്ടിരിക്കുന്ന മെട്രോ പാതയിലൂടെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പം നോയിഡയില്‍ നിന്ന് ഓഖ്‌ല പക്ഷിസങ്കേതം സ്‌റ്റേഷനിലേക്ക് ആദ്യയാത്രയും ചെയ്തു.
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ക്ഷണം ലഭിക്കാത്തതിനാല്‍ ചടങ്ങില്‍ നിന്ന് വിട്ട് നിന്നിരുന്നു.
https://www.facebook.com/Malayalivartha























