പഠനത്തില്‍ ഹിന്ദുവെന്നോ മുസ്‌ളിമെന്നോ ഇല്ല... ഭഗവദ് ഗീത ശ്‌ളോകം ചൊല്ലല്‍ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടി അഫ്രീന്‍ റൗഫ്

ഏതു മതത്തിലുള്ളവര്‍ക്കായാലും മറ്റ് മതങ്ങളെ കുറിച്ച് അറിയാനും അത് പഠനവിഷയമായി എടുക്കാനും സാധിക്കും. എന്നാല്‍ കുറച്ചു പേര്‍ക്കെങ്കിലും ഒരു ധാരണയുണ്ടാകും അവരുടെ മതഗ്രന്ധം അവര്‍ക്ക് മാത്രമെ പഠിക്കാന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ ലഖ്‌നൗവില്‍ നടത്തിയ ഭഗവദ് ഗീത ശ്‌ളോകം ചൊല്ലല്‍ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയത് അഫ്രീന്‍ റൗഫാണ്. ലഖ്‌നൗ വിദ്യാഭ്യാസ ബോര്‍ഡ് നടത്തിയ മത്സരത്തിലാണ് അഫ്രീന്‍ ഒന്നാം സ്ഥാനം നേടിയത്. ഭഗവദ് ഗീത പഠിക്കാന്‍ തനിക്ക് പ്രചോദനമായതില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി പ്രധാന പങ്കുവഹിച്ചിട്ടുണ്ടെന്നും അഫ്രീന്‍ പറയുന്നു.
പഠിക്കാന്‍ വിഷയങ്ങള്‍ തെരഞ്ഞെടുക്കുന്നതില്‍ ഹിന്ദുവെന്നോ മുസ്‌ളിമെന്നോ ഇല്ലെന്ന് അഫ്രീന്റെ അമ്മയും പറയുന്നു. ഗീതാ പഠനത്തിലൂടെ ശ്‌ളോകങ്ങളും അതിന്റെ അര്‍ത്ഥവും പഠിക്കാന്‍ കഴിഞ്ഞുവെന്നും, ഒന്നാം സ്ഥാനം നേടാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും അഫ്രീന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha























