ഗുജറാത്ത് മുഖ്യമന്ത്രിയായി വിജയ് രൂപാണി ഇന്ന് അധികാരമേല്‍ക്കും, ഉപമുഖ്യമന്ത്രിയായി നിതിന്‍ പട്ടേലും അധികാരമേറ്റെടുക്കും

ഗുജറാത്ത് മുഖ്യമന്ത്രിയായി വിജയ് രൂപാണി ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഉപമുഖ്യമന്ത്രിയായി നിതിന്‍ പട്ടേലും അധികാരമേറ്റെടുക്കും.
ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, പാര്‍ട്ടി ദേശിയ അധ്യക്ഷന്‍ അമിത് ഷായും, വിവിധ സംസ്ഥാനങ്ങളിലെ ബിജെപി മുഖ്യമന്ത്രിമാരും ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ പങ്കെടുത്തേക്കും. ഗാന്ധി നഗറിലാണ് പ്രമുഖര്‍ പങ്കെടുക്കുന്ന സത്യപ്രതിജ്ഞ ചടങ്ങ് നടക്കുന്നത്.
പുതിയ മന്ത്രിസഭയില്‍ പട്ടേല്‍ സമുദായക്കാര്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്. 182 അംഗ ഗുജറാത്ത് നിയമസഭയില്‍ ബിജെപിക്ക് 99 അംഗങ്ങളാണുള്ളത്. ഇതിന് പുറമെ ഒരു സ്വതന്ത്രനും ബിജെപി ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
രാജ്‌കോട്ട് വെസ്റ്റില്‍ നിന്ന് 50,000 ലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയ് രൂപാണി വിജയിച്ചത്. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് ഇന്ദ്രനീല്‍ രാജ്ഗുരുവിനെയാണ് രൂപാണി പരാജയപ്പെടുത്തിയത്.
https://www.facebook.com/Malayalivartha























