ഒന്നിച്ച് ജീവിക്കാന്‍ വിധി സമ്മതിച്ചില്ല... വര്‍ഷങ്ങളോളം പ്രണയിച്ചു, രക്ഷിതാക്കളുടെ പൂര്‍ണ്ണസമ്മതത്തോടെ വിവാഹം ചെയ്തു, വിവാഹം കഴിഞ്ഞ് സന്തോഷത്തോടെ ആ നാളുകള്‍ പോയി, വിവാഹിതരായ ദമ്പതിമാരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
അടുത്തിടെ വിവാഹിതരായ ദമ്പതിമാരെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ബംഗലൂരു, കെംഗേരിയിലെ വാടക വീട്ടിലാണ് ഭാര്യയേയും ഭര്‍ത്താവിനെയും ഒരുമിച്ച് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
24 വയസ്സുകാരനായ പ്രവീണ്‍, ഭാര്യ 19 വയസ്സുകാരി പ്രിയ എന്നിവരെയാണ് താങ്കളാഴ്ച രാവിലെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്. പ്രവീണ്‍ കര്‍ണ്ണാടകയിലെ മാണ്ഡ്യ സ്വദേശിയാണ്. പ്രിയ ബംഗലൂരു സ്വദേശിനിയാണ്. ജോലി സംബന്ധമായാണ് പ്രവീണ്‍ ബംഗലൂരുവിലേക്ക് വന്നത്.
ഇവിടെ വെച്ച് പ്രിയയുമായി പ്രണയത്തിലാവുകയായിരുന്നു. ഏറെ നാളത്തെ പ്രണയത്തിന് ശേഷം കഴിഞ്ഞ നവംബര്‍ 2 നാണ് ഇരുവരും വിവാഹിതരായത്.
ഇരു വീട്ടുകാരുടെയും പൂര്‍ണ്ണ സമ്മതത്തോട് കൂടിയായിരുന്നു വിവാഹം. സാമ്പത്തിക പ്രശ്നങ്ങളൊന്നും ഇവരെ അലട്ടിയിരുന്നില്ലെന്ന് വീട്ടുകാര്‍ പറയുന്നു. മരണത്തിന് പിന്നിലെ കാരണം വ്യക്തമല്ല.
https://www.facebook.com/Malayalivartha