ഗുജറാത്ത് മുഖ്യമന്ത്രിയായി വിജയ് രൂപാനി വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു
ഗുജറാത്ത് മുഖ്യമന്ത്രിയായി വിജയ് രൂപാനി വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേക്ക്. ഉപമുഖ്യമന്ത്രിയായി നിതിന്‍ പട്ടേലും സത്യപ്രതിജ്ഞ ചെയ്തു. ഗാന്ധിനഗറിലെ സെക്രട്ടേറിയറ്റ് ഗ്രൗണ്ടില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ ഗവര്‍ണര്‍ ഓം പ്രകാശ് കോലി സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ, ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ബി.ജെ.പി പാര്‍ലമെന്ററി ബോര്‍ഡ് നിരീക്ഷകരായ കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്ലിയുടെയും പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി സരോജ് പാണ്ഡെയുടെയും സാന്നിദ്ധ്യത്തില്‍ ചേര്‍ന്ന പുതിയ എം.എല്‍.എമാരുടെ യോഗത്തിലാണ് രൂപാനിയെ മുഖ്യമന്ത്രിയാക്കാന്‍ തീരുമാനിച്ചത്. 182 അംഗ നിയമസഭയില്‍ ബി.ജെ.പിക്ക് 99 സീറ്റ് മാത്രമാണ് ഇത്തവണ ലഭിച്ചത്. സ്വതന്ത്രനായി ജയിച്ച രത്തന്‍സിംഗ് റാത്തോഡ് ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ചതോടെ നൂറ് എം.എല്‍.എ മാര്‍ ആയിരുന്നു.
https://www.facebook.com/Malayalivartha