ഭീകരാക്രമണ സാധ്യത: പുതുവർഷത്തിൽ ജാഗ്രതാ നിർദ്ദേശം; വിമാനത്താവളങ്ങളിൽ സുരക്ഷ ശക്തമാക്കി

പുതുവര്‍ഷ ആഘോഷങ്ങൾക്കിടയിൽ ഭീകരാക്രമണ സാധ്യത ഉള്ളതിനാല്‍ രാജ്യത്ത് കർശന ജാഗ്രതാ നിർദ്ദേശം. രാജ്യം മുഴുവന്‍ പുതുവര്‍ഷം ആഘോഷിക്കുന്ന സമയത്ത് പല തവണയും ഭീകരാക്രമണ നീക്കങ്ങള്‍ ഉണ്ടാകുന്നതിനാലാണ് കര്‍ശന ജാഗ്രതാ നിര്‍ദേശം നല്‍കിയതെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
വിമാനത്താവളങ്ങളിലെല്ലാം ദേഹപരിശോധനയും ബാഗേജ് പരിശോധനയും കര്‍ശനമാക്കാന്‍ രാജ്യത്തെ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി (ബി.സി.എ.എഫ്) നിര്‍ദേശം നല്‍കി. കാര്‍ പാര്‍ക്കിങില്‍ നിര്‍ത്തിയിട്ടിരിക്കുന്ന കാറുകള്‍ ഉള്‍പ്പെടെ പരിശോധിക്കുക, ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ് തുടങ്ങിയവ ഫലപ്രദമായി ഉപയോഗിക്കുക തുടങ്ങി നിരവധി നിര്‍ദേശങ്ങളാണ് സുരക്ഷയുമായി ബന്ധപ്പെട്ട് നല്‍കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha























