ദേരാ സച്ചാ സൗദാ ആശ്രമത്തിന്റെ വക്താവിനെ തിരഞ്ഞ് അന്വേഷണ സംഘം; കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് രണ്ട് ലക്ഷം

ദേരാ സച്ചാ സൗദാ ആശ്രമത്തിന്‍റെ വക്താവ് ആദിത്യ ഇന്‍സാനെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് രണ്ട് ലക്ഷം പാരിതോഷികം പ്രഖ്യാപിച്ച് ഹരിയാന പോലീസ്. നേരത്തേ ഒരു ലക്ഷം രൂപയുടെ പാരിതോഷികമാണ് പ്രഖ്യാപിച്ചിരുന്നത്. ഇതാണ് രണ്ട് ലക്ഷമാക്കി ഉയര്‍ത്തിയത്.
ഗുര്‍മീത് റാം റഹീമിന് ജയില്‍ ശിക്ഷ ലഭിച്ചതിനെ തുടര്‍ന്ന് ഓഗസ്റ്റ് 25ന് ഹരിയാനയിലെ വിവിധ സ്ഥലങ്ങളില്‍ കലാപം നടത്തിയതിന്‍റെ മുഖ്യ സൂത്രധാരനാണ് ആദിത്യ ഇന്‍സാന്‍.
കേസുമായി ബന്ധപ്പെട്ട് ആദിത്യയെയും മൂന്ന് കൂട്ടാളികളെയുമാണ് ഇനി പിടികൂടാനുള്ളത്.മറ്റുള്ളവരെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് 50,000 രൂപ നല്‍കുമെന്നും വിവരം നല്‍കുന്നവരുടെ പേരുവിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha























