പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെ പരോക്ഷ പരിഹാസവുമായി മനീഷ് തിവാരി രംഗത്ത്

പ്രധാനമന്ത്രി നരേന്ദ്രമോഡിയെ ക്രിസ്തുമസ് അപ്പൂപ്പനുമായി താരതമ്യം ചെയ്ത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി രംഗത്ത്. പ്രധാനമന്ത്രിക്കെതിരെ പരോക്ഷ പരിഹാസവുമായാണ് തിവാരി രംഗത്തെത്തിയിരിക്കുന്നത്.
ലോകമെമ്പാടും ഈ സമയത്ത് വെളുത്ത താടിയുള്ള പ്രായമായ ഒരാള്‍ നിങ്ങളുടെ വീടുകളിലേയ്ക്ക് പതുങ്ങിക്കയറുകയും നിങ്ങളുടെ സോക്‌സുകളില്‍ പണംനിക്ഷേപിക്കുകയും ചെയ്യും.' എന്നാല്‍, ഇന്ത്യയില്‍ പ്രായമായ വെളുത്ത താടിയുള്ള ഒരാള്‍ ടെലിവിഷനിലൂടെ നിങ്ങളുടെ വീടുകളില്‍ നുഴഞ്ഞുകയറുകയും നിങ്ങളുടെ പോക്കറ്റുകളില്‍ നിന്നും അലമാരയില്‍ നിന്നും പണപ്പെട്ടിയില്‍ നിന്നും പണം എടുത്തു മാറ്റുകയും സോക്‌സ് മാത്രമായി അവശേഷിപ്പിക്കുകയും ചെയ്യും എന്നാണ് മനീഷ് തിവാരിയുടെ ട്വീറ്റ്.
പ്രധാനമന്ത്രി നരേന്ദ്രമോദി പുതിയ ഇന്ത്യയുടെ സാന്തയാണെന്ന് പാർലമെൻററി കാര്യ മന്ത്രി ആനന്ദ് കുമാര്‍ പരിഹസിച്ചിരുന്നു. പുതിയ ഇന്ത്യക്ക് നല്ല വാര്‍ത്ത അറിയിക്കുന്ന പുതിയ സാന്തയാണ് അദ്ദേഹമെന്നും . കഴിഞ്ഞ മൂന്നര വര്‍ഷത്തിനുള്ളില്‍, പ്രധാനമന്ത്രി രാഷ്ട്രത്തിനും ജനങ്ങള്‍ക്കും വേണ്ടി മാത്രമാണ് പ്രവര്‍ത്തിക്കുന്നത് എന്നുമാണ് ആനന്ദ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞത്. ഇതിനു തൊട്ടു പിന്നാലെയാണ് മനീഷ് തിവാരിയുടെ പരിഹാസം.
https://www.facebook.com/Malayalivartha























