ഐഎസില്‍ ചേര്‍ന്നുവെന്ന് കണ്ടെത്തിയ 21 മലയാളികളെ എന്‍.ഐ.എ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചു; ഐഎസില്‍ ചേര്‍ന്ന 21 മലയാളികളുടെ ചിത്രങ്ങള്‍ എന്‍ഐഎ പുറത്തുവിട്ടു

കേരളത്തില്‍ നിന്നും ഇസ്ലാമിക് ഭീകരസംഘടനയായ ഐഎസില്‍ ചേര്‍ന്നുവെന്ന് കണ്ടെത്തിയ 21 മലയാളികളുടെ ചിത്രങ്ങള്‍ എന്‍.ഐ.എ പുറത്തുവിട്ടു. ഇവരെ ദേശീയ അന്വേഷണ ഏജന്‍സി പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചു. കഴിഞ്ഞ ജൂണിലാണ് വിവിധ മതവിഭാഗത്തില്‍ പെട്ട ഇവര്‍ ഇസ്ലാം മതം സ്വീകരിച്ച ശേഷം ഐസിസില്‍ ചേര്‍ന്നത്. കേരളത്തില്‍ നിന്നും മലയാളികളെ കാണാതായ കേസ് നിലവില്‍ എന്‍.ഐ.എ അന്വേഷിച്ച് വരികയാണ്.
ഇതിനിടയിലാണ് 6 സ്ത്രീകള്‍ ഉള്‍പ്പെടെ 21 പേരുടെ ചിത്രങ്ങള്‍ എന്‍.ഐ.എ പുറത്ത് വിട്ടത്. ഇതില്‍ 14 പേര്‍ 26 വയസിനുള്ളില്‍ പ്രായമുള്ളവരാണ്. കോഴിക്കോട് സ്വദേശിയായ 36 വയസുകാരനായ ഷജീര്‍ മംഗലശേരിയാണ് കൂട്ടത്തിലെ ഏറ്റവും പ്രായം ചെന്നയാള്‍. ചെറിയ സംഘങ്ങളായാണ് ഇവര്‍ കേരളം വിട്ടത്. ജൂണ്‍ രണ്ടിന് ആദ്യ രണ്ട് പേര്‍ ബംഗളൂരുകുവൈറ്റ് വിമാനത്തിലാണ് രാജ്യം വിട്ടത്.
അടുത്ത ദിവസം മൂന്ന് പേര്‍ ഹൈദരാബാദില്‍ നിന്നുള്ള മസ്‌കറ്റ് വിമാനത്തില്‍ ഇന്ത്യ വിട്ടു. ജൂണ്‍ 5ന് മുംബൈദുബായ് വിമാനത്തില്‍ അടുത്ത മൂന്ന് പേരും ജൂണ്‍ 16ന് ബംഗളൂരുമസ്‌ക്കറ്റ് വിമാനത്തില്‍ മൂന്ന് പേരും രാജ്യം വിട്ടു. പിന്നാലെ മറ്റുള്ളവരും രാജ്യം വിട്ടുവെന്നാണ് എന്‍ഐഎ വ്യക്തമാക്കുന്നത്.
https://www.facebook.com/Malayalivartha























