മുത്തലാഖ് ബില്ലിലൂടെ ബിജെപി വര്‍ഗീയത നടത്താൻ ശ്രമിക്കുന്നുവെന്ന് മുസ്ലിം ലീഗ്

മുത്തലാഖ് ബില്ലിലൂടെ ബിജെപി വര്‍ഗീയത നടത്താൻ ശ്രമിക്കുന്നുവെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു. ഡല്‍ഹിയില്‍ ചേര്‍ന്ന മുസ്ലീംലീഗ് ദേശീയ സെക്രട്ടറിയേറ്റ് യോഗത്തിന്റെ തീരുമാനങ്ങള്‍ വിശദീകരിക്കവേ സംസാരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി.
മുത്തലാഖ് ബില്ല് ഭരണഘടനാ വിരുദ്ധമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. പാര്‍ലമെന്റിനകത്തും പുറത്തും ബില്ലിനെ എതിര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha























