ഒഡീഷയിൽ 12 മാവോയിസ്റ്റുകൾ പിടിയിൽ

ഒഡീഷയിൽ 12 മാവോയിസ്റ്റുകൾ പിടിയിലായി. ഒഡീഷയിലെ മാൽക്കൻഗിരിയിൽ പോലീസിന്റെ സംയുക്ത നീക്കത്തിലാണ് ഇവർ പിടിയിലായത്. മഥിലി, കലിമേല, ചിത്രകോണ്ട എന്നിവിടങ്ങളിലെ മാവോയിസ്റ്റ് ഒളികേന്ദ്രങ്ങളിൽ രണ്ടു ദിവസമായി പോലീസ് തിരച്ചിൽ നടത്തിവരികയായിരുന്നു.
ഈ തിരച്ചിലിനിടയിൽ ഇവരെ പിടികൂടുകയായിരുനെന്നു മാൽക്കൻഗിരി പോലീസ് സൂപ്രണ്ടന്റ് ജഗ്മോഹൻ മീണ അറിയിച്ചു. പോലീസിനു വിവരം ചോർത്തി നൽകുന്നവരെന്നു സംശയിച്ച് അടുത്തിടെ രണ്ടു പേരെ വധിച്ച കേസുകളിൽ ഇവർ പ്രതിയാണെന്നു സംശയിക്കുന്നതായും പോലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha























