മുത്തലാഖ് ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു, ബില്ല് മുസ്ലീം സ്ത്രീകളുടെ അന്തസ് ഉയര്‍ത്തി പിടിക്കുന്നതാണെന്ന് നിയമമന്ത്രി

ഒറ്റയടിക്കുള്ള മുത്തലാഖ് (തലാഖ് ഇബിദ്ദത്ത്) ക്രിമിനല്‍ കുറ്റമാക്കുന്നതും മുത്തലാഖ് ചൊല്ലുന്നവര്‍ക്ക് മൂന്നുവര്‍ഷത്തെ തടവ് ശിക്ഷ ശുപാര്‍ശ ചെയ്യുന്നതുമായ ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. നിയമമന്ത്രി രവിശങ്കര്‍ പ്രസാദാണ് ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്.
ബില്ല് മുസ്ലീം സ്ത്രീകളുടെ അന്തസ് ഉയര്‍ത്തി പിടിക്കുന്നതാണെന്നും ഇത് ചരിത്ര ദിനമാണെന്നും മന്ത്രി പറഞ്ഞു. പ്രതിഷേധ ബഹളത്തിനിടെയാണ് ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. അതേസമയം ബില്ലിനെ എതിര്‍ത്ത് മുസ്ലീം ലീഗ് അടക്കമുള്ള പ്രതിപക്ഷ അംഗങ്ങള്‍ രംഗത്തെത്തി. മുത്തലാഖ് ബില്ലില്‍ മാറ്റം വരുത്തണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. മുത്തലാഖ് നിരോധിക്കുന്നതിനെ പിന്തുണയ്ക്കുന്നുവെന്നും എന്നാല്‍ മുത്തലാഖ് ചൊല്ലുന്നവര്‍ക്ക് മൂന്ന് വര്‍ഷം തടവ് ശിക്ഷ വിധിക്കുന്നതിന് എതിരാണെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.
തടവില്‍ കഴിയുന്നയാള്‍ എങ്ങനെ ജീവാനാശം നല്‍കുമെന്നും ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha























