മരണത്തെ ഭയപ്പെടുന്നില്ലെന്ന് പാക്കിസ്ഥാനില്‍ ജയിലില്‍ കഴിയുന്ന കുല്‍ഭൂഷണ്‍ ജാദവ്

മരണത്തെ ഭയപ്പെടുന്നില്ലെന്ന് പാക്കിസ്ഥാനില്‍ ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ നാവികസേന മുന്‍ ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവ്. താന്‍ നാവിക ഉദ്യോഗസ്ഥനാണെന്നും നുണ പറയാന്‍ പരിശീലിച്ചിട്ടില്ലെന്നും അദ്ദേഹം പറയുന്ന ഓഡിയോ പാക്കിസ്ഥാന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു.
കുല്‍ഭൂഷണ്‍ ജാദവിന്റെയും അമ്മയുടെയും സംഭാഷണങ്ങളാണ് പാക്കിസ്ഥാന്‍ പുറത്തുവിട്ടത്. കുല്‍ഭൂഷന്റെ കുടുംബത്തെ പാക്കിസ്ഥാന്‍ അപമാനിച്ചുവെന്ന സുഷമയുടെ പ്രസ്താവനക്കു പിന്നാലെയാണ് പാക് മാധ്യമങ്ങള്‍ കുല്‍ഭൂഷന്റെ സംഭഷണങ്ങള്‍ പുറത്തുവിട്ടത്.
https://www.facebook.com/Malayalivartha























