മുംബൈയിലെ റെസ്റ്റോറന്റിൽ തീപിടിത്തം;15 പേർ മരിച്ചു; നിരവധി പേർക്ക് പൊള്ളലേറ്റു;ഒരാളുടെ നില ഗുരുതരം; തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല; അന്വേഷണം ആരംഭിച്ചു

സെൻട്രൽ മുംബൈയിലെ മോജോ ബ്രിസ്റ്റോ എന്ന റെസ്റ്റോറന്റിലുണ്ടായതീപിടിത്തത്തിൽ 15 പേർ മരിച്ചു. നിരവധി പേർക്ക് പൊള്ളലേറ്റിട്ടുണ്ട്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. റെസ്റ്റോറന്റിലുണ്ടായ തീപിടിത്തം മുകളിലേക്കു പടർന്ന് സേനാപതി മാർഗിലെ കമല മിൽസിന്റെ ആറു നില കെട്ടിടത്തിൽ തീപിടിക്കുകയായിരുന്നു. രണ്ടു മണിക്കൂർ എടുത്താണ് അഗ്നിശമനസേന തീയണച്ചത്.
പൊള്ളലേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരിൽ ഒരാളുടെ നില ഗുരുതരമാണ്. മാധ്യമ ഓഫീസുകളും ഹോട്ടലുകൾ അടക്കമുള്ള വ്യാപാര സ്ഥാപനങ്ങളും കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്നു. ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപറേഷൻ(ബിഎംസി) കമ്മീഷണർ അജോയ് മെഹ്ത സംഭവസ്ഥലം സന്ദർശിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha























