ദുര്‍മന്ത്രവാദം 183 സ്ത്രീകളുടെ ജീവനെടുത്തു, ആ കണക്കുകള്‍ കേട്ടാല്‍ ഞെട്ടും

മനുഷ്യനെ വഴി തെറ്റിക്കുന്ന ദുര്‍മന്ത്രവാദത്തിലൂടെ നിരവധി പേരുടെ ജീവനാണ് എടുത്തിട്ടുള്ളത്. ജാര്‍ഖണ്ഡില്‍ നാലു വര്‍ഷത്തിനുള്ളില്‍ ദുര്‍മന്ത്രവാദമാരോപിച്ചു 183 സ്ത്രീകളെ കൊലപ്പെടുത്തി.
രാജ്യസഭയില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹന്‍സ്രാജ് ഗംഗാറാം ആഹിരാണ് വെളിപ്പെടുത്തിയത്. 42 പേരെ ഈ വര്‍ഷം നവംബര്‍ വരെയും കഴിഞ്ഞ വര്‍ഷം 44 പേരും 2015ല്‍ 51 പേരും 14ല്‍ 46 പേരുമാണ് വധിക്കപ്പെട്ടത്.
എന്നാല്‍ 27 ആണ് ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ 2016ലെ കണക്കുപ്രകാരം ജാര്‍ഖണ്ഡില്‍ ഇങ്ങനെ കൊല ചെയ്യപ്പെട്ടവരുടെ എണ്ണം. 44 ജാര്‍ഖണ്ഡ് പൊലീസിന്റെ കണക്കു പ്രകാരമാണ്.
ഒഡിഷയാണ് (24) ബ്യൂറോയുടെ ദേശീയ തലത്തിലുള്ള കണക്കുപ്രകാരം ദുര്‍മന്ത്രവാദക്കൊലകള്‍ക്കു രണ്ടാം സ്ഥാനത്ത്. പിന്നാലെ മധ്യപ്രദേശ് (19), ഛത്തീസ്ഗഡ് (17) എന്നീ സംസ്ഥാനങ്ങളും. 2016ല്‍ രാജ്യത്ത് ആകെ 134 സ്ത്രീകളെയാണു ദുര്‍മന്ത്രവാദമാരോപിച്ചു കൊലപ്പെടുത്തിയത്.
https://www.facebook.com/Malayalivartha























