ഗുഡ്മോർണിംഗ് സന്ദേശത്തിനു അഞ്ചോ ആറോ എംപിമാരൊഴികെ വേറാരും മറുപടി തരില്ല; പരാതിയുമായി മോദി

താൻ അയയ്ക്കുന്ന ഗുഡ് മോർണിംഗ് സന്ദേശങ്ങൾക്ക് അഞ്ചോ ആറോ എംപിമാരൊഴികെ വേറാരും മറുപടി തരില്ലെന്ന പരാതിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പാർലമെന്റ് സമ്മേനളത്തിനു മുന്നോടിയായി നടന്ന ബിജെപി എംപിമാരുടെ യോഗത്തിൽ പങ്കെടുക്കവെയാണ് അദ്ദേഹം ഇങ്ങനെയൊരു പരാതി ഉന്നയിച്ചത്. ഒരു ദേശീയ മാധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഓരോ ദിവസത്തെയും പ്രധാനപ്പെട്ട സന്ദേശങ്ങൾ ഗുഡ് മോർണിംഗ് സന്ദേശങ്ങൾക്കൊപ്പം അയയ്ക്കാറുണ്ടെന്നും എംപിമാർക്ക് ഇത് നഷ്ടപ്പെടുകയാണെന്നും മോദി പറഞ്ഞു. യോഗത്തിൽ ഉണ്ടായിരുന്ന കേന്ദ്രമന്ത്രി മഹേഷ് ശർമ മോദിയുടെ വാക്കുകളെ ന്യായീകരിച്ചു.
പ്രവർത്തനങ്ങൾ കൂടുതൽ ആളുകളിലേക്ക് എത്താൻ സമൂഹമാധ്യമങ്ങളിലും സാങ്കേതിക വിദ്യകളിലും കൂടുതൽ ഇടപെടലുകൾ നടത്തുന്നത് ചൂണ്ടിക്കാണിക്കുക മാത്രമാണ് മോദി ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. നരേന്ദ്ര മോദി ആപ്പിൽ കൂടുതൽ സജീവമാകാൻ ആവശ്യപ്പെടുന്നതിന്റെ ഭാഗമായാണ് മോദി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
https://www.facebook.com/Malayalivartha























