ലോക്‌സഭയില്‍ പാസാക്കിയ മുത്തലാഖ് ബില്ലിനെ എതിര്‍ത്ത് അഖിലേന്ത്യ മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്

ലോക്‌സഭയില്‍ പാസാക്കിയ മുത്തലാഖ് ബില്ലിനെ എതിര്‍ത്ത് അഖിലേന്ത്യ മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്. മുസ്ലിം വനിത വിവാഹാവകാശ സംരക്ഷണ ബില്‍ 2017എന്ന പേരില്‍ പാസാക്കിയ ബില്ലിനെതിരെ ജനാധിപത്യ രീതിയില്‍ പ്രതിഷേധിക്കുമെന്നും വ്യക്തിനിയമ ബോര്‍ഡ് വക്താവ് മൗലാന ഖലീലുര്‍റഹ്മാന്‍ സജ്ജാദ് നോമാനി പറഞ്ഞു. ബില്ലില്‍ ഭേദഗതി വരുത്തുകയോ പിന്‍വലിക്കുകയോ ചെയ്യുന്നതുവരെ പ്രതിഷേധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബോര്‍ഡ് ഇപ്പോള്‍ കോടതിയില്‍ പോകാന്‍ തീരുമാനിച്ചിട്ടില്ല. വ്യക്തിനിയമ ബോര്‍ഡ് ബില്ലിലെ ആശങ്കകളെ കുറിച്ച് ചോദിച്ച് പ്രധാനമന്ത്രിക്ക് കത്ത് അയച്ചിരുന്നു. അതില്‍ നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് ഉത്തരം നല്‍കണമെന്നും നോമാനി പറഞ്ഞു. അതേസമയം, ബില്ലിനെതിരെ വ്യക്തിനിയമ ബോര്‍ഡ് സുപ്രീംകോടതിയെ സമീപിക്കണമെന്ന് എ.ഐ.എം.പി.എല്‍.ബി അംഗം സഫര്‍യാബ് ജീലാനി പറഞ്ഞു.
https://www.facebook.com/Malayalivartha























