സീരിയലിലെ കഥാപാത്രത്തെ അനുകരിക്കാന്‍ ശ്രമിച്ച ഒന്‍പതാംക്ലാസ് വിദ്യാര്‍ത്ഥിയ്ക്ക് ദാരുണാന്ത്യം...

സീരിയലിലെ മഹാകാളി കഥാപാത്രത്തെ അനുകരിക്കാന്‍ ശ്രമം നടത്തിയ കുട്ടി ഷാൾ കഴുത്തിൽ മുറുകി മരിച്ചു. ലക്‌നൗവിലാണ് സംഭവം നടന്നത്. ചിത്രരജ്ഞന്‍ എന്ന ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി ചിത്രരജ്ഞന്‍ സഹോദരി ഗുജ്ജനും കൂട്ടുകാരുമൊത്ത് കളിക്കുകയായിരുന്നു. കളിക്കുന്നതിനിടയില്‍ സഹോദരിയും കൂട്ടുകാരും സീരിയലില്‍ മഹാകാളി കാണിക്കുന്നതു പോലെ നാവ് പുറത്തേക്ക് നീട്ടി കാണിക്കാന്‍ പറഞ്ഞു.
കൂട്ടുകാരുടെ പറഞ്ഞതിനെത്തുടർന്ന് അതുപോലെ അനുകരിക്കാന്‍ ശ്രമിക്കുമ്പോഴായിരുന്നു കുട്ടി മരിച്ചത്. ചിത്രരജ്ജന്‍ ഷാള്‍ എടുത്ത് തന്റെ കഴുത്തില്‍ കുരുക്കുകയും കഴുത്തില്‍ ഇട്ട ഷാള്‍ മുറുക്കുകയും ചെയ്തു. ചിത്രരജ്ജന്‍ പിടയുന്നത് കണ്ടു ഭയപ്പെട്ട കുട്ടികള്‍ മാതാപിതാക്കളെ വിവരമറിയിക്കുകയായിരുന്നു. മാതാപിതാക്കള്‍ ചിത്രരജ്ജനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
https://www.facebook.com/Malayalivartha























