ഉത്തര്‍പ്രദേശില്‍ വെടിവയ്പ്പ് രണ്ടു പേര്‍ കൊല്ലപ്പെട്ടു

ഉത്തര്‍പ്രദേശിലെ മീററ്റിലുണ്ടായ വെടിവയ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ നാലു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മീററ്റിലെ അഗ്വാന്‍പൂര്‍ വില്ലേജിലാണ് വെടിവയ്പ് നടന്നത്.
ഗ്രാമവാസികളില്‍ ചിലര്‍ തമ്മിലുള്ള വാക്കു തര്‍ക്കമാണ് വെടിവയ്പില്‍ കലാശിച്ചതെന്നാണ് വിവരം. കമറുള്‍ (34) മുജാസിം (32) എന്നിവരാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ രണ്ടു പേരുടെ നില ഗുരുതരമാണെന്നാണ് വിവരം.
https://www.facebook.com/Malayalivartha























