മാര്‍ക്കു കുറഞ്ഞതില്‍ മനംനൊന്ത് ഒളിച്ചോടിയ പെണ്‍കുട്ടിയെത്തിയത്?

പരീക്ഷയ്ക്ക് മാര്‍ക്ക് കുറഞ്ഞെന്ന പേരില്‍ വീട്ടില്‍ നിന്നും ഒളിച്ചോടിയ പെണ്‍കുട്ടി എത്തിപ്പെട്ടത് ചുവന്നതെരുവില്‍. പശ്ചിമ ബംഗാളിലെ ചുവന്ന തെരുവായ സോനാഗച്ചിയിലാണ് പെണ്‍കുട്ടിയെത്തിയതെന്നാണ് റിപ്പോര്‍ട്ട്. പക്ഷെ കൂടുതല്‍ അപകടങ്ങളിലേക്ക് പോകാതെ അവളെ ലൈംഗീക തൊഴിലാളികള്‍ സംരക്ഷിച്ചു. ചൊവ്വാഴ്ചയാണ് നോര്‍ത്ത് കൊല്‍ക്കത്തയില്‍ നിന്നും പെണ്‍കുട്ടി ഒളിച്ചോടിയത്. ബസിലും, നടന്നും ശ്യാംബസാറിലും, ഷോവാബസാറിലേക്കും പെണ്‍കുട്ടി എത്തി.
ഇവിടെ കണ്ടുമുട്ടിയ ഒരു ലൈംഗിക തൊഴിലാളി രാത്രി വീട്ടില്‍ തങ്ങാന്‍ അനുവദിച്ചു. എന്നാല്‍ പിറ്റേന്നും തിരിച്ച് പോകാന്‍ പെണ്‍കുട്ടി തയ്യാറാകാതെ വന്നതോടെ വിവരം സോനാഗച്ചി ലൈംഗിക തൊഴിലാളി ബോര്‍ഡിന്റെ ശ്രദ്ധയില്‍പെടുത്തി.
പ്രായപൂര്‍ത്തിയാകാത്തവരെയും, നിര്‍ബന്ധിത ലൈംഗികവൃത്തിയിലേക്ക് എത്തപ്പെട്ടവരെയും രക്ഷിക്കുന്നതാണ് ഈ ബോര്‍ഡ്. പുതിയ കുട്ടി ഇവിടെ എത്തിയെന്ന വിവരം ലഭിച്ച് കുട്ടിയെ രക്ഷിക്കാന്‍ ബോര്‍ഡ് അംഗങ്ങള്‍ രംഗത്തിറങ്ങി. ലൈംഗിക തൊഴിലാളികള്‍ ആവശ്യമായ സഹായവും നല്‍കി.
പക്ഷെ കുട്ടിയെ രക്ഷിച്ച് പുറത്തെത്തിയപ്പോള്‍ ബോര്‍ഡ് അംഗങ്ങള്‍ കുഴപ്പത്തിലായി. വീട്ടുവിലാസവും, ഫോണ്‍ നമ്ബറുകളും തെറ്റിച്ച് നല്‍കി അധികൃതരെ കുഴപ്പിച്ചു. ഒടുവില്‍ പോലീസിനെ രംഗത്തിറക്കിയാണ് യഥാര്‍ത്ഥ വിലാസം കണ്ടെത്തി കുട്ടിയെ രക്ഷിച്ചത്.
https://www.facebook.com/Malayalivartha























