ഐഎഎസ് ഉദ്യോഗസ്ഥയ്ക്ക് ച്യുയിംഗം പണികൊടുത്തു... കന്നഡഗീതം ആലപിക്കുന്നതിനിടെ ഐഎഎസ് ഉദ്യോഗസ്ഥ പ്രീതി ഗലോട്ടിനെ സസ്‌പെന്‍ഡ് ചെയ്തു

കന്നഡഗീതം ആലപിക്കുന്നതിനിടെ ച്യുയിംഗം ചവച്ച ഐഎഎസ് ഉദ്യോഗസ്ഥയ്ക്ക് സസ്‌പെന്‍ഷന്‍.
ഐഎഎസ് പ്രൊബേഷണറി പ്രീതി ഗലോട്ടിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. മുഖ്യമന്ത്രിയുടെ നവ കര്‍ണാടക നിര്‍മ്മാണ യാത്രാസമ്മേളനത്തിനിടെയാണ് സംഭവം.
കന്നട ഗീതം ആലപിക്കുമ്‌ബോള്‍ മുഖ്യമന്ത്രി, മന്ത്രി ആഞ്ജനേയ അടക്കമുള്ളവര്‍ വേദിയിലുണ്ടായിരുന്നു. കഴിഞ്ഞദിവസം തുമക്കൂരുവില്‍ നടന്ന മുഖ്യമന്ത്രിയുടെ നവ കര്‍ണാടക നിര്‍മ്മാണ യാത്രാസമ്മേളന ചടങ്ങില്‍ വെച്ചാണ് ഉദ്യോഗസ്ഥ ച്യുയിംഗം ചവച്ചത്.
ഉദ്യോഗസ്ഥ ച്യുയിംഗം ചവയ്ക്കുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതിനെത്തുടര്‍ന്നാണ് സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്.
https://www.facebook.com/Malayalivartha























