പുതുവർഷത്തിൽ ജനിക്കുന്നത് ആദ്യത്തെ പെണ്‍മണിയാണോ..? എങ്കിൽ കാത്തിരിക്കുന്നത് മേയറുടെ കിടിലൻ സമ്മാനം

പുതുവര്‍ഷത്തില്‍ ജനിക്കുന്ന ആദ്യത്തെ പെണ്‍കുട്ടിക്ക് ബംഗളൂരുവില്‍ സൗജന്യ വിദ്യാഭ്യാസം നല്‍കുമെന്ന് മേയര്‍ പ്രഖ്യാപിച്ചു. ബംഗളൂരുവിലെ ഏതെങ്കിലും സര്‍ക്കാര്‍ ആശുപത്രിയില്‍ ജനുവരി ഒന്നിന് സാധാരണ പ്രസവത്തിലൂടെ ജനിക്കുന്ന ആദ്യ പെണ്‍കുഞ്ഞിന് ഡിഗ്രി വരെ സൗജന്യ വിദ്യാഭ്യാസം നല്‍കുമെന്നാണ് പ്രഖ്യാപനം.
ബൃഹത് ബംഗളൂരു മഹാനഗര പാലികെ കമ്മീഷണറുടെയും കുട്ടിയുടെയും ജോയിന്‍റ് ബാങ്ക് അക്കൌണ്ടില്‍ 5 ലക്ഷം രൂപ നിക്ഷേപിക്കും. പെണ്‍കുഞ്ഞുങ്ങള്‍ ഭാരമാണെന്ന ചിന്ത ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്ന് ബംഗളൂരു മേയര്‍ ആര്‍ സമ്പത്ത് രാജ് വിശദമാക്കി.
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന സ്ത്രീകളാണ് പ്രസവത്തിനായി സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കുന്നതെന്ന് മേയര്‍ അഭിപ്രായപ്പെട്ടു. കുട്ടികളെ വളര്‍ത്തി വിദ്യാഭ്യാസം നല്‍കുക എന്നത് അവരെ സംബന്ധിച്ച് പ്രയാസമാണ്. അവരെ സഹായിക്കുകയാണ് ലക്ഷ്യമെന്ന് മേയര്‍ പറഞ്ഞു.
ഡിസംബര്‍ 31 അര്‍ധരാത്രി മുതല്‍ സ്വാഭാവിക പ്രസവത്തിലൂടെ ജനിക്കുന്ന കുഞ്ഞുങ്ങളെ കുറിച്ച് വിവരം നല്‍കാന്‍ ബംഗളൂരുവിലെ ആശുപത്രികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സിസേറിയന്‍ പരിഗണിക്കാത്തത് ഈ പ്രഖ്യാപനത്തിന്‍റെ വെളിച്ചത്തില്‍ ആരെങ്കിലും ബോധപൂര്‍വ്വം ചെയ്തെങ്കിലോ എന്ന് കരുതിയാണെന്നും മേയര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha























