ശുചിത്വത്തെക്കുറിച്ചും ആരോഗ്യത്തെക്കുറിച്ചും ബോധവത്കരണം നടത്തുന്നതിന്റെ തിരക്കിലാണ് ഈ താര സുന്ദരി

ജനങ്ങള്‍ക്കിടയില്‍ ശുചിത്വത്തെക്കുറിച്ചും ആരോഗ്യത്തെക്കുറിച്ചും ബോധവത്കരണം നടത്തുന്നതിന്റെ തിരക്കിലാണ് തെന്നിന്ത്യൻ താര സുന്ദരി തൃഷ. യുനിസെഫ് ഇന്ത്യയുടെ സെലിബ്രിറ്റി അഡ്വക്കേറ്റ് കൂടിയാണ് ഈ തെന്നിന്ത്യന്‍ സുന്ദരി.
ബോധവത്കരണത്തിന്റെ ഭാഗമായി തൃഷ കഴിഞ്ഞ ദിവസം വടനമെല്ലി ഗ്രാമത്തില്‍ എത്തിയിരുന്നു. അടിസ്ഥാന സൗകര്യങ്ങൾ വളരെ കുറവുള്ള ഗ്രാമമാണ് വടനമെല്ലി. സ്വച്ഛ് ഭാരതിന്റെ ഭാഗമായി എല്ലാവര്‍ക്കും ടോയ്ലറ്റ് നിര്‍മ്മിച്ചു നല്‍കുന്ന ചടങ്ങില്‍ താരം പങ്കാളിയായി.
യാതൊരു വിധത്തിലുള്ള താര പരിവേഷങ്ങളുമില്ലാതെ തികച്ചും സൗഹൃദപരമായിരുന്നു അവരുടെ പെരുമാറ്റം. തുടര്‍ന്ന് സ്ത്രീകളുമായി സൗഹൃദ സംഭാഷണത്തില്‍ ഏര്‍പ്പെടുകയും ചെയ്ത താരത്തിന്റെ പ്രവര്‍ത്തിയ്ക്ക് മികച്ച അംഗീകാരമാണ് ലഭിച്ചത്.
https://www.facebook.com/Malayalivartha























