ദേശീയ ഗാനം ആലപിക്കുന്നതിനിടെ ച്യൂയിംഗം ചവച്ച ഐഎഎസ് ഉദ്യോഗസ്ഥയ്ക്ക് നോട്ടീസ്

ദേശീയ ഗാനം ആലപിക്കുന്നതിനിടെ ച്യൂയിംഗം ചവച്ച ഐ.എ.എസ് ഉദ്യോഗസ്ഥയ്ക്ക് നോട്ടീസ്. കര്‍ണാടകയിലെ സിറയില്‍ വ്യാഴാഴ്ച നടന്ന സാധന സമവേശ പരിപാടിയിലാണ് ഐഎഎസ് പ്രൊബേഷനറി ഓഫീസറായ പ്രീതി ച്യൂയിംഗം ചവച്ചുകൊണ്ട് നിന്നത്.
മുഖ്യമന്ത്രി സിദ്ധരാമയ്യയടക്കമുള്ള പ്രമുഖ നേതാക്കള്‍ ഉണ്ടായിരുന്ന വേദിയിലാണ് ദേശീയ ഗാനത്തെ പ്രീതി അപമാനിച്ചത്. സമവേശ പരിപാടിയില്‍ പങ്കെടുത്ത സമയം മുഴുവനും പ്രീതി ച്യുയിംഗം ചവയ്ക്കുന്ന വീഡിയോ കര്‍ണ്ണാടകത്തിലെ ചാനലുകള്‍ വാര്‍ത്തയാക്കി. വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതിനെത്തുടര്‍ന്ന് പ്രീതിയോട് ജില്ല ഡെപ്യുട്ടി കമ്മീഷണര്‍ വിശദീകരണം തേടിയിട്ടുണ്ട്.
https://www.facebook.com/Malayalivartha























