രാഷ്ട്രീയത്തിലും, സിനിമയിലും ശാശ്വതമായി ഒന്നും നിലനില്‍ക്കില്ലെന്ന് തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത്

രാഷ്ട്രീയത്തിലും, സിനിമയിലും ശാശ്വതമായി ഒന്നും നിലനില്‍ക്കില്ലെന്ന് തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനികാന്ത്. രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച അന്തിമ തീരുമാനം നാളെ പ്രഖ്യാപിക്കാനിരിക്കെയാണ് പ്രതികരണവുമായി രജനികാന്ത് രംഗത്തെത്തിയത്. നടന മികവല്ല, സ്വഭാവ വൈശിഷ്ട്യമാണ് ഒരാള്‍ക്ക് ആദരവ് നേടിക്കൊടുക്കുന്നത്.
എംജിആറിനെ ആളുകള്‍ ആരാധിക്കാന്‍ കാരണം അദ്ദേഹത്തിന്റെ സ്വഭാവ മഹിമയാണ്. ഇനി നൂറു വര്‍ഷം കഴിഞ്ഞാലും എംജിആര്‍ ജനങ്ങളുടെ മനസ്സിലുണ്ടാകും രജനീകാന്ത് പറഞ്ഞു. തന്റെ ആത്മീയ യാത്രകള്‍ പരാമര്‍ശിച്ചാണു താരം ഇന്നലെ പ്രസംഗം തുടങ്ങിയത്. സച്ചിദാനന്ദ സ്വാമി, ദയാനന്ദ സരസ്വതി എന്നിവരുമായുള്ള ബന്ധത്തെക്കുറിച്ച് വിശദമായി സംസാരിച്ചു. കുടുംബത്തെ നന്നായി നോക്കണമെന്നും അതുവച്ചാണ് ആളുകളെ സമൂഹം വിലയിരുത്തുന്നതെന്നും രജനി പറഞ്ഞു.
ദ്രാവിഡ രാഷ്ട്രീയത്തില്‍ നിന്ന് മാറിയൊരു ഭരണം തമിഴ്‌നാട്ടില്‍ സാധ്യമാണോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനുള്ള മറുപടി കൂടിയായി രജനിയുടെ പ്രസ്താവനയെ വിലയിരുത്താം. ജയലളിതയേയും എംജി ആറിനെയും പുകഴ്ത്തിയാണ് രജനി ആരാധക സംഗമത്തില്‍ സംസാരിച്ചത്. എന്തായാലും ഒരു ദിവസം കൂടി കാത്തിരിക്കാം എന്താണ് സൂപ്പര്‍ സ്റ്റാറിന്റെ മനസിലെന്ന് അറിയാന്‍.
https://www.facebook.com/Malayalivartha























