ഡല്‍ഹിയില്‍ മയക്കുമരുന്നുമായി നാല് വിദ്യാര്‍ത്ഥികള്‍ പിടിയില്‍

പുതുവത്‌സരാഘോഷങ്ങളോടനുബന്ധിച്ച് നാര്‍ക്കോട്ടിക് കണ്‍ട്രാള്‍ ബ്യൂറോ നടത്തിയ പരിശോധനയില്‍ നാല് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍. ഡല്‍ഹി, ജെ.എന്‍.യു, അമിറ്റി സര്‍വകലാശാലകളിലെ വിദ്യാര്‍ഥികളാണ് അറസ്റ്റിലായത്. ഡല്‍ഹിയില്‍ മയക്കുമരുന്ന് വിതരണം ചെയ്യുന്ന സംഘവുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് അറസ്റ്റ് ചെയ്തത്.
1.14കിലോ കഞ്ചാവും മൂന്ന് എല്‍.എസ്.ഡി ബ്ലോട്ട് പേപ്പറുകളും പിടിച്ചെടുത്തു. ഡല്‍ഹി സര്‍വകലാശാല നോര്‍ത്ത് കാമ്പസിലും പരിസരത്തുമായി നടക്കുന്ന പുതുവത്‌സരാഘോഷത്തില്‍ വിതരണം ചെയ്യുന്നതിനാണ് ഇവയെന്നാണ് കരുതുന്നത്.
https://www.facebook.com/Malayalivartha























