യുവാവ് കാമുകിയൊടൊപ്പം ഒളിച്ചോടി, കാമുകിയുടെ ബന്ധുക്കള്‍ യുവാവിന്റെ അമ്മയോട് പ്രതികാരം തീര്‍ത്തത് ഇങ്ങനെ
ഷാമ്ലി ജില്ലയിലെ നോജല്‍ ഗ്രാമത്തിലാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം. ഇരുപത്തിയാറുകാരനായ യുവാവ് ഇരുപത്തിനാലുകാരിയായ യുവതിയുമായി ഒളിച്ചോടിയപ്പോള്‍ കാമുകിയുടെ ബന്ധുക്കള്‍ യുവാവിന്റെ അമ്മയെ കൂട്ടബലാത്സംഗം ചെയ്താണ് പ്രതികാരം തീര്‍ത്തത്.വര്‍ഷങ്ങളായി ഇവര്‍ പ്രണയത്തിലായിരുന്നു.
ഡിസംബര്‍ 19ന് യുവതിയുടെ വീട്ടുകാര്‍ യുവാവിന്റെ മാതാപിതാക്കളെയും സഹോദരനെയും ഭാര്യാ സഹോദരനെയും തട്ടിക്കൊണ്ടുപോയി ഗ്രാമത്തിലെ ഒരു വീട്ടില്‍ തടവിലാക്കി. ഇവിടെവച്ച് ഇവരെ ക്രൂരമായി മര്‍ദിക്കുകയും യുവാവിന്റെ അമ്മയെ കൂട്ടബലാത്സംഗംചെയ്യുകയുമായിരുന്നു. പൊലീസ് നടത്തിയ പരിശോധനയിലാണ് 25ന് ഇവരെ കണ്ടെത്തിയത്.
വെള്ളിയാഴ്ച രജിസ്റ്റര്‍ചെയ്ത കേസിനെക്കുറിച്ചുള്ള വിവരങ്ങള്‍ പൊലീസ് പുറത്തുവിടുന്നത് ശനിയാഴ്ചയാണ്. യുവതിയുടെ ബന്ധുക്കള്‍ക്കൊപ്പം കുറ്റകൃത്യത്തില്‍ മുന്‍ ഗ്രാമ മുഖ്യനും ഇയാളുടെ മകനും പങ്കാളിയായിരുന്നു. യുവതിയുടെ അച്ഛനെയും മറ്റു സഹോദരങ്ങളെയും തിരയുകയാണ്. കൂടുതല്‍ കുറ്റങ്ങള്‍ക്കെതിരെ ഇവര്‍ക്കെതിരെ കേസെടുക്കുമെന്നും പോലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha