ജമ്മു കാഷ്മീരിലെ ഭീകരാക്രമണത്തിൽ രണ്ട് ജവാന്മാർ കൊല്ലപ്പെട്ടു
ജമ്മു കാഷ്മീരിൽ ഭീകരാക്രമണത്തിൽ രണ്ട് ജവാന്മാർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ജമ്മു കാഷ്മീരിലെ പുൽവാമയിലാണ് ആക്രമണം ഉണ്ടായത്. ഇന്ന് പുലർച്ചെ രണ്ടിനായിരുന്നു സംഭവം നടന്നത്. പുൽവാമയ്ക്കടുത്ത അവന്തിപോറ സൈനിക പരിശീലന ക്യാംപിലേക്ക് സായുധരായെത്തിയ ഭീകരർ ഗ്രനേഡ് എറിയുകയും പിന്നീട് വെടി വയ്ക്കുകയും ചെയ്തു.
ആക്രമണത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. പ്രദേശത്ത് തീവ്രവാദികളും സുരക്ഷാ സൈന്യവും തമ്മിൽ വെടിവയ്പു നടക്കുകയാണ്. സുരക്ഷാ കാരണങ്ങളാൽ ഈ ആക്രമണത്തിനുശേഷം ശ്രീനഗർ- ജമ്മു ഹൈവേ അടച്ചിട്ടിരിക്കുകയാണ്.
മറ്റ് സൈനിക ക്യാംപുകൾക്കു നേരയും ആക്രമണങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും അതിനാൽ ജാഗ്രത പാലിക്കണമെന്നും ഉന്നത സൈനികവൃത്തങ്ങൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ജെയ്ഷെ മുഹമ്മദ് ഏറ്റെടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha