യോഗി ആദിത്യനാഥിന്റെ വാഹനത്തിനു മുന്നിൽചാടി യുവാവിന്റെ ആത്മഹത്യാശ്രമം
ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വാഹനത്തിനു മുന്നിൽചാടി യുവാവിന്റെ ആത്മഹത്യാശ്രമം.
ഉത്തർപ്രദേശിൽ ബിജെപി നേതാക്കളുടെ അനധികൃത ഖനനത്തിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ് യുവാവിന്റെ സാഹസം. രണ്ട് ബിജെപി നേതാക്കൾക്കെതിരെ നടപടി എടുക്കണമെന്നും യുവാവ് ആവശ്യപ്പെട്ടു.
ലക്നൗവിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വാഹനവ്യൂഹത്തിനു മുന്നിൽ ചാടിയാണ് യുവാവ് ആത്മഹത്യാശ്രമം നടന്നത്. ഉടൻ പോലീസ് എത്തുകയും യുവാവിനെ പിടിച്ചുമാറ്റുകയും ചെയ്തു. ഇയാൾക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha