ലൈംഗീകമായി പീഡിപ്പിക്കാൻ ശ്രമിച്ചു; പെൺകുട്ടി തടഞ്ഞതിനെത്തുടർന്ന് നാലംഗ സംഘവുമായി തിരിച്ചെത്തി യുവാവിന്റെ പ്രതികാരം
ഇരുപതുകാരിയായ യുവതിയെ ലൈംഗീകമായി പീഡിപ്പിക്കാൻ ശ്രമിച്ചു. ഇത് തടഞ്ഞ യുവതിയെയും കുടുംബത്തെയും യുവാവ് ആസിഡ് ഒഴിച്ചു. ഉത്തർപ്രദേശിലെ അലിഗഡിലാണ് സംഭവം നടന്നത്. തിലക് സിംഗ് എന്നയാളാണ് ആസിഡ് ആക്രമണം നടത്തിയത്.
പെൺകുട്ടിയെയും എട്ടു ബന്ധുക്കളെയും ഗുരുതര പൊള്ളലോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെൺകുട്ടിയെ ഇയാൾ മാനഭംഗപ്പെടുത്താൻ ശ്രമിച്ചത് തടഞ്ഞതാണ് ഇയാളെ ചൊടിപ്പിച്ചത്. ഇയാൾ മടങ്ങിപ്പോകുകയും നാലംഗ സംഘവുമായി മടങ്ങിയെത്തുകയും ചെയ്തു.
ശേഷം പെൺകുട്ടിയുടെ നേർക്ക് ആസിഡ് ഒഴിക്കുകയുമായിരുന്നു. യുവതിയുടെ കരച്ചിൽകേട്ട് എത്തിയ ബന്ധുക്കൾ ഇടപെട്ടതോടെ സംഘം ഇവർക്കു നേരെയും ആസിഡ് ഒഴിച്ചു. സംഭവത്തിനു ശേഷം പ്രതികൾ സ്ഥലത്തുനിന്നും മുങ്ങുകയും ചെയ്തു. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
https://www.facebook.com/Malayalivartha